കോഴിക്കോട്: ഇസ്രായേലിന്റെ നിരന്തരമായ ഭീകരാക്രമണം നേരിടുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു റിയാദ് സംഗമം റിട്ടേണിംഗ് ജനറല്‍ ബോഡിയോഗം പ്രമേയം പാസാക്കി. സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതും അഭയാര്‍ത്ഥി ക്യാമ്പിലും ആശുപത്രികളിലും ആക്രമണം അഴിച്ചുവിടുന്ന ഇസ്രായേലിന് നിലക്ക് നിര്‍ത്താന്‍ യൂ എന്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജനറല്‍ ബോഡിയോഗം മുസ്ലിം ലീഗ് സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എസ് വി അര്‍ശുല്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. റിയാദ് സംഗമം റിട്ടേണിംഗ് പ്രസിഡണ്ട് പി പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ് ശുഹൈബ് ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. എം പി ഇമ്പിച്ചിക്കോയ, സി എ ആലിക്കോയ, സി അബ്ദുറഹീം, കെ നൗഷാദ് അലി, പി വി യൂനുസ്, ഷാജഹാന് അല്‍ അമീന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ എം യാകൂബ് സ്വാഗതവും ജോയിന്‍ സെക്രട്ടറി കെ വി കുഞ്ഞഹമ്മദ് കോയ നന്ദിയും പറഞ്ഞു. റിയാദ് സംഗമം റിട്ടേനീസ് ഫാമിലി ഗാതെറിങ്ങ് നവംബര്‍ അഞ്ചിന് നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ ടറപ്പു ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസംബറില്‍ നടക്കും.