എസ്.എൽ.ആർ.സി സംസ്ഥാന സംഗമം സ്വാഗത സംഘം രൂപീകരിച്ചു

Kozhikode

കോഴിക്കോട്: ‘ഖുർആൻ പഠനം ഇഹപര വിജയത്തിന്’ എന്ന പ്രമേയത്തിൽ ഖുർആൻ പഠനം ജനകീയമാക്കുന്നതിന് രൂപീകൃതമായ സലഫി ലേണിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (എസ്.എൽ.ആർ.സി) മുപ്പത്തി ഏഴാമത് സംസ്ഥാന സംഗമം 2025 മെയ്4 ഞായറാഴ്ച കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ വെച്ച് നടക്കും. സംഗമത്തിന്റെ വിജയത്തിന് വേണ്ടി ടി. സിദ്ദീഖ് എം.എൽ.എ ചെയർമാനും, കെ.ഇഫ്തിക്കാർ ജനറൽ കൺവീനറുമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സമ്മേളനത്തിന്റെ രക്ഷാധികാരികളായി പി.കെ അഹമ്മദ്, റിട്ടയേർഡ് എസ്.പി അബ്ദുറഹ്മാൻ കുട്ടി, എൻ.കെ മുഹമ്മദലി എന്നിവരെ തിരെഞ്ഞെടുത്തു.
സ്വാഗത സംഗ രൂപീകരണ യോഗത്തിൽ ഡോ. എ.എ ബഷീർ അധ്യക്ഷത വഹിച്ചു. എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുല്ലത്തീഫ് മൗലവി ഉദ്ബോധനം നൽകി. കെ.ഇഫ്തിക്കാർ, പി.ഹാറൂൺ, ഡോ.ആദിൽ കളനാട്, ഒ.അബ്ദുലത്തീഫ്, കെ.പി അബ്ദുലത്തീഫ് മാസ്റ്റർ, ആദിൽ കുന്നുമ്മൽ, എം.നൗഷാദ് കണ്ണൂർ, ബി.വി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.