ഔദ്യോഗിക സംവിധാനങ്ങളിലൂടെ കാമ്പസുകളില്‍ മതനിരാസം വളര്‍ത്തുന്നത് അപകടകരം: ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി

Wayanad

മുട്ടില്‍: കരിക്കുലം പരിഷ്‌കരണത്തിലൂടെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കാമ്പസുകളില്‍ മതനിരാസ ചിന്തകള്‍ വളര്‍ത്തുന്നത് അപകടകരമാണെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.

മത മൂല്യങ്ങളെ നിരാകരിക്കുന്നതിലൂടെ താല്‍ക്കാലിക ആനന്ദം ലഭിക്കുമെങ്കിലും മനുഷ്യ സമൂഹത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സുരക്ഷയുമാണ് നശിപ്പിക്കുന്നതെന്ന് മൂല്യങ്ങളെ സ്‌നേഹിക്കുന്നവര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം എസ് എം മര്‍കസുദ്ദഅ്‌വ ജില്ലാ സമിതി സംഘടിപ്പിച്ച ‘ഒറപ്പ്’ ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം എസ് എം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അല്‍ത്താഫ് അധ്യക്ഷനായിരുന്നു. അബ്ദുസലീം മേപ്പാടി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം മുട്ടില്‍, സി പി അബ്ദുസമദ്, അലി അക്ബര്‍ ഫാറൂഖി, റിഹാസ് പുലാമന്തോള്‍, സഹീര്‍ വെട്ടം, മുഹമ്മദ് ഷാനിദ്, അഫ്രിന്‍ ഹനാന്‍, ആയിഷ തസ്‌നി, ഫായിസ് റിപ്പണ്‍, സന നൗറിന്‍, റഷ റഫീഖ്, തമന്ന ഷാന്‍, ഹസ്‌ന ടി പി എന്നിവര്‍ പ്രസംഗിച്ചു.