കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവരുന്ന പ്രതി പിടിയില്‍

Crime

പെരുമ്പാവൂര്‍: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവരുന്ന പ്രതി പിടിയില്‍. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടം തോട്ടില്‍ വീട്ടില്‍ ജോണിനെ(59)യാണ് അറസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ അല്ലപ്രയിലെ ഒരു വീട്ടിലെത്തി വെള്ളം ചോദിച്ച പ്രതി വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയുടെ പിറകെ ചെന്ന് വായ് പൊത്തിപ്പിടിച്ച് മാല കവരുകയായിരുന്നു. പിന്നീട് കടന്നുകളഞ്ഞ ഇയാളെ പള്ളിക്കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ 2009ല്‍ കുന്നത്തുനാട് സ്‌റ്റേഷന്‍ പരിധിയില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിലെ പ്രതിയാണ് ജോണ്‍. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ് ഐ റിന്‍സ് എം തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി എ അബ്ദുല്‍ മനാഫ്, സി പി ഒമാരായ കെ എ അഭിലാഷ്, ജിജുമോന്‍ തോമസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.