എലിക്കുളം: എം. ജി. എം. യു പി സ്‌കൂളില്‍ എത്തിയപ്പോള്‍ എം. എല്‍. എയുടെ മനസ്സ് അല്പം പുറകോട്ട് സഞ്ചരിച്ചു. തനിക്ക് യു. പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് ആദ്യമായി സമ്മാനം ലഭിക്കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് മത്സരാര്‍ത്ഥികള്‍ മാത്രം ഉള്ള ഓട്ടന്‍ തുള്ളലിന് പങ്കെടുത്തു. അങ്ങനെ രണ്ടാം സ്ഥാനം ലഭിച്ചു. സിനിമ നടനാവാന്‍ പോയി ഒടുവില്‍ സിനിമാ നിര്‍മ്മാതാവ് ആയ കഥയും കാപ്പന്‍ പങ്കു വെച്ചു.
ഒരിക്കലും തോല്‍വികളെ ഭയക്കരുത് മുന്‍പോട്ട് തന്നെ പോവുക. മൂന്നു തവണ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ ശേഷം നാലാമത്തെ തവണയാണ് എം. എല്‍. എ. ആയി വിജയം നേടാനായത്. അതുകൊണ്ട് ധൈര്യമായി മുന്‍പോട്ടു പോകുവാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പത്തൊന്‍പതു വര്‍ഷമായി തുടര്‍ച്ചയായി സബ് ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിലും, സംസ്‌കൃത കലോത്സവത്തിലും മികച്ച വിജയം കരസ്ഥമാക്കിയ എലിക്കുളം എം. ജി. എം. യു. പി. സ്‌കൂളിലെ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും അനുമോദന യോഗത്തിലായിരുന്നു എം. എല്‍. എ യുടെ ഓര്‍മ്മകള്‍ പങ്കു വച്ചത്.
സ്‌കൂള്‍ മാനേജര്‍ പി. എന്‍. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിജയികളെ അനുമോദിക്കല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിര്‍വ്വഹിച്ചു. അദ്ധ്യാപകരെ ആദരിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണും , മുഖ്യ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊ .എം. കെ. രാധാകൃഷ്ണനും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മാത്യൂസ് പെരുമനങ്ങാട്, പഞ്ചായത്തംഗം ദീപ ശ്രീജേഷ്, ഉരുളികുന്നം എസ്.ഡി. എല്‍. പി. സ്‌കൂള്‍ മാനേജര്‍ ഇ ആര്‍ സുശീലന്‍ പണിക്കര്‍, പി. റ്റി. എ. പ്രസിഡന്റ് കെ. എം. രതീഷ് കുമാര്‍,മാതൃ സംഗമം പ്രസിഡന്റ് ആല്‍ബി മഹേഷ്,, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കെ. എ അമ്പിളി, എസ്. ആര്‍. ജി. കണ്‍വീനര്‍ രമ്യ വി കുമാര്‍ .എന്നിവര്‍ സംസാരിച്ചു. റിട്ട: അധ്യാപകരായ മീനടം ഉണ്ണികൃഷ്ണന്‍ ,അബ്ദുല്‍ കരീം മുസലിയാര്‍ എന്നിവരെ ആദരിച്ചു.