ആരാമ്പ്രം: വിശുദ്ധ വേദം മുന്നോട്ട് വെക്കുന്ന വിശ്വാസദര്ശനമാണ് മാനവികതയുടെ മോചനത്തിന്റെ വഴിയെന്നും മതത്തെ അന്ധവിശ്വാസങ്ങളില്‍ തളച്ചിട്ട് ചൂഷണത്തിന് വഴിതേടുന്നത് മതവിരുദ്ധമാണെന്നും ആരാമ്പ്രം വെളിച്ചം നഗരിയില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.എന്‍.എം മര്‍കസുദ്ദഅവ സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു.
ലോകസമാധാനവും സാഹോദര്യവും സാധ്യമാക്കാന്‍ എല്ലാവരുടെയും സ്രഷ്ടാവായ ഏകദൈവത്തിലേക്കുള്ള സമര്‍പ്പണമാണ് പോംവഴിയെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല പ്രസിഡന്റ് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എഞ്ചിനീയര്‍ പി. ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കലാം ഒറ്റത്താണി മുഖ്യ പ്രഭാഷണം നടത്തി. എന്‍. പി. അബ്ദുല്‍ റഷീദ്, കെ.ഹുസൈന് കുട്ടി സുല്ലമി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ കോണിക്കല്‍ പ്രസംഗിച്ചു.