കണ്ണൂര്‍: എയ്ഡഡ് മേഖലയിലിലെ കോടതി വിധി ഉടന്‍ നടപിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും ഭിന്നശേഷി ആശ്രിതര്‍ക്കുള്ള ആശ്വാസ കിരണം പദ്ധതി ഉടന്‍ നടപിലാക്കണമെന്നും ഐ.എസ്.എം നേതൃത്വത്തിലുള്ള റിവാര്‍ഡ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
അംഗപരിമിതരുടെയും ഭിന്നശേഷിക്കാരുടെയും ആനുകൂല്യ വിതരണത്തിന് സാങ്കേതികത തടസ്സമാകരുതെന്ന് കണ്ണൂര്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ അഭിപ്രായപ്പെട്ടു. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഐ എസ് എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംഗ പരിമിതരുടെ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ സംവിധാനം, പാവപ്പെട്ടവര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വീടിന്റെ വിസ്തീര്‍ണ്ണവും വീട്ടിലെ സൗകര്യങ്ങളും പരിഗണിച്ചാകരുത് അംഗപരിമിതര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളുടെ വിതരണം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യഞകളും പരിഗണനയും ലഭിക്കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാര്‍. അദ്ദേഹം അഭിപ്രായപ്പെട്ടു.ഐ എസ് എം ജില്ലാ സെക്രട്ടറി മുഹമ്മദ് അക്രം .സി .ഒ.ടി അധ്യക്ഷനായിരുന്നു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ സുല്‍ഫിക്കര്‍ അലി, എംജിഎം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ, കെ എന്‍ എം ജില്ലാ സെക്രട്ടറി ഡോ എ എ ബഷീര്‍, ട്രഷറര്‍ ഇസ്മായില്‍ ഫാറൂഖി, ശിഹാബുദ്ധീന്‍ കെ.ടി, ജൈസല്‍ പരപ്പനങ്ങാടി, നിസാം കണ്ണൂര്‍ ,ഷഹനാസ റഷീദ്, റാഷിദ് മുണ്ടേരി, ഹസന്‍കുഞ്ഞി അരിപാമ്പ്ര, സഫ്വാന്‍ ചാലാട്, ഷംസുദ്ധീന്‍ ഇരിക്കൂര്‍, ഫസലുറഹ്മാന്‍ പഴയങ്ങാടി, ഷഫീഖ് ഇലാഹി, ശിഹാബ് കെ.എ, നൗഫല്‍ പാപ്പിനിശ്ശേരി കബ്ബാബ് ബീരാന്‍, നൗഷാദ് നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു