മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കേള്‍വി പരിശോധന നടത്തി

Kozhikode

കോഴിക്കോട്: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ വയോമിത്രം പദ്ധതി കേള്‍വി പരിശോധന നടത്തി. കോഴിക്കോട് എ.ഡബ്‌ളിയു.എച്ച്. സ്‌പെഷ്യല്‍ കോളേജിന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുമായി ചേര്‍ന്നാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ വയോമിത്രം പദ്ധതിയുടെ ഭാഗമായി കേള്‍വി സംസാര വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

ദര്‍ശനം വായനശാല ഹാളില്‍ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമീറ ഉദ്ഘാടനം ചെയ്തു. എ ഡബ്‌ളിയു. എച്ച്. കോളേജ് ഓഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശോഭ രാധാകൃഷ്ണന്‍, കേള്‍വി, സംസാര, ഭാഷ വൈകല്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. എന്‍. സാബ, കോര്‍പ്പറേഷന്‍ വയോമിത്രം സ്റ്റാഫ് നഴ്‌സ് സി കെ രന്‍ജിഷ, ജെ പി എച് എന്‍ ഗോപിക ശശീന്ദ്രന്‍ എന്നിവര്‍ ക്യാമ്പി ന് നേതൃത്വം നല്‍കി. ദര്‍ശനം മുതിര്‍ന്ന പൗര വേദി കണ്‍വീനര്‍ കെ ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി സ്വാഗതവും വനിതാവേദിയിലെ സി എന്‍ സുഭദ്ര നന്ദിയും പറഞ്ഞു.