ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ പാതയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും വാർഡ് മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി. വലിച്ചെറിയൽ മുക്ത വാർഡ് എന്ന സ്വപ്ന സുന്ദരമായ ഗ്രാമം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി തയ്യാറാക്കിയത്. വാർഡിലെ മുഴുവൻ പേരും ഇത്തരം മഹത്തരമായ പ്രവർത്തനത്തിന് തയ്യാറായാൽ ശുചിത്വ സമ്പൂർണ്ണമായ നാളെയെ സൃഷ്ടിക്കാൻ കഴിയുമെന്ന് മെമ്പർ പറഞ്ഞു.
ഭൂമിയും വെള്ളവും പരിസ്ഥിതിയും പുതു തലമുറയ്ക്കും വേണ്ടതാണെന്ന പൊതുബോധം വളരേണ്ടിയിരിക്കുന്നു. ആകസ്മിക മരണങ്ങളും, രോഗങ്ങളും ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ എല്ലാവരും തയ്യാറാവണം.
വരും ദിവസങ്ങളിലും തുടരുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി കടകളും മറ്റും സ്വന്തം ഉത്തരവാദിത്വത്തിൽ ക്ലീനാക്കി പങ്കാളിയാവണമെന്ന നിർദ്ദേശം നൽകും.
സന്നദ്ധ സേവകർക്കുള്ള സമ്മാനം ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ കൈമാറി. ശങ്കരൻ പൊതുവാണ്ടി, മാതു കുറ്റിക്കാട്ടിൽ,പട്ടേരി മാത, കണ്ണൻ തിയ്യർ കുന്നത്ത്, ശാന്ത എ.വി, മഞ്ചക്കണ്ടി ജാനു, നാരായണി ചെട്ട്യാം പറമ്പത്ത്, ലീലദേവി കുന്നത്തുമ്മൽ താഴ, ഷൈനി കെ.കെ, രാധ കുറ്റിക്കാട്ടിൽ, നാരായണി, വെള്ളോടത്തിൽ നാരായണി, ദീപ തിയ്യർ കുന്നത്ത്, മോളി പട്ടേരിക്കുനി, ഹരിത കർമ്മസേന അംഗങ്ങളായ മാലതി ഒന്തമ്മൽ , നിഷ നുപ്പറ്റ വാതുക്കൽ ആശാവർക്കർ ടി.കെ റീന തുടങ്ങി സന്നദ്ധ സേവകരെ ചടങ്ങിൽ അഭിനന്ദിച്ചു.