സര്‍വകലാശാലകള ശുദ്ധീകരിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ യുദ്ധങ്ങള്‍ തോല്‍ക്കാനുള്ളതാണ്

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

സര്‍വ്വകലാശാലകളെ ശുദ്ധീകരിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ യുദ്ധങ്ങള്‍ തോല്‍ക്കാനുള്ള യുദ്ധങ്ങളാണ്. പ്രധാനമായും മൂന്ന് ശക്തികള്‍ അദ്ദേഹത്തെ തോല്‍പ്പിക്കും.

ഒന്നാമതായി, സിപിഎമ്മും അതിന്റെ പോഷക സംഘടനകളും. കേരളത്തിന്റെ സമസ്ത കോശങ്ങളിലും അധികാരമുറപ്പിച്ചിരിക്കുന്ന വിഷശക്തികളായ ലക്ഷക്കണക്കിന് വരുന്ന കമ്മിപോഷക സംഘടനാംഗങ്ങളെ നേരിടുക ഒറ്റക്ക് ഒരു വ്യക്തിക്ക് അസാധ്യമാണ്. വൈസ് ചാന്‍സലര്‍മാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സെനറ്റ് മെമ്പര്‍മാര്‍, അധ്യാപക അനധ്യാപക സംഘടനകള്‍, എസ്എഫ്‌ഐ സര്‍വ്വകലാശാലകളില്‍ നടമാടുന്ന ഇത്തരം അണലികള്‍ ഏത് സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടായാലും ചാന്‍സലറുടെ പദ്ധതികളെ ഓരോ ഘട്ടത്തിലും പരാജയപ്പെടുത്തും.

ആരിഫ് മുഹമ്മദ് ഖാൻ ,

രണ്ടാമതായി, കേരളത്തിലെ ഏറ്റവും സമ്പദ്ശക്തിയുള്ള, സമ്മര്‍ദ്ദശക്തിയുള്ള,ഭൂരിപക്ഷമതമായ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം ആണ്. മുസ്ലീങ്ങളിലെ സാധാരണക്കാര്‍ക്ക് അദ്ദേഹത്തിന്റെ പ്രതിപക്ഷ റോളിനോട് ആദരവാണ്. അദ്ദേഹം മിഠായി തെരുവില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ ആവേശപൂര്‍വ്വം സ്വീകരിച്ചവരില്‍ സാധാരണക്കാരായ മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാല്‍,അവരില്‍ ശബ്ദശക്തിയുള്ളവരുടെ കാര്യം അതല്ല. അവര്‍ നാലുപതിറ്റാണ്ട് മുമ്പത്തെ അയാളുടെ ശരീഅത്ത് നിലപാടിന്റെ പേരില്‍ അയാളുടെ ചോര കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഏക സിവില്‍ കോഡിനോട് അടക്കം ഉള്ള അദ്ദേഹത്തിന്റെ പശ്ചാത്താപരഹിതമായ നിലപാട് അവരെ കൂടുതല്‍ കലിതുള്ളിക്കുന്നു.

വി എസ്,

അവരുടെ ഈ പിന്തിരിപ്പന്‍ കലിതുള്ളലിന് താളമിട്ട് കൊടുക്കുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഒന്നും ചെയ്യാനില്ല. കോണ്‍ഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒരു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന നേതാക്കള്‍ കൂടിയാണ് കേരളത്തിലെ മഹത്തായ നവോത്ഥാനത്തിനെ വെള്ളവും വളവും നല്‍കി വളര്‍ത്തിയത്. അങ്ങിനെ, കടുത്ത സ്ത്രീ വിരുദ്ധരെ പിന്തുണക്കുക വഴി സ്വന്തം പ്രത്യയശാസ്ത്ര തന്തമാരെയാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ വഞ്ചിക്കുന്നത്. അവര്‍ മാത്രമല്ല, മാവോയിസ്റ്റുകള്‍ മുതല്‍ സാംസ്‌കാരിക നായകര്‍ വരെ ഉള്ളവര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ ഈ മട്ടില്‍ താളം ഇട്ടു കൊടുക്കുന്ന യാഥാസ്ഥിതിക വൃദ്ധരാണ്. അവരിലെ ചെറുപ്പക്കാരാകട്ടെ, സ്ത്രീ സമത്വം പോലുള്ള മൗലിക മാനവിക മൂല്യങ്ങളെ കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്ത പകുതി വെന്ത ജന്മങ്ങളും.

ടി ജെ ചന്ദ്രചൂഢൻ ,

മൂന്നാമതായി, ആരിഫ് മുഹമ്മദ് ഖാനെ വഞ്ചിക്കാന്‍ ഇരിക്കുന്നത് ബിജെപി തന്നെയാണ്. കേരളത്തിലെ ബിജെപിയെ കുറിച്ച് അല്ല ഞാന്‍ പറയുന്നത്. അവര്‍ പരാമര്‍ശം പോലും അര്‍ഹിക്കാത്ത പേടുകളാണ്. കേരളത്തില്‍ അവരുടെ അനുഭാവികളായ വിദ്യാസമ്പന്നരും എന്തെങ്കിലും പോസിറ്റീവ് ആയ പ്രത്യയശാസ്ത്ര ബോധമുള്ളവരല്ല. അവരിലുള്ള ഏക ഊര്‍ജ്ജം ചരിത്രപരമായി മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉള്ള സംരംഭകത്വത്തോടും തദ്ഫലമായുള്ള താരതമ്യേനയുള്ള സമ്പന്നതയോടും ഉള്ള അസൂയ മാത്രമാണ്. കേന്ദ്രത്തിലെ സംഘപരിവര്‍ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാനെ ആത്യന്തികമായി വഞ്ചിക്കുക. വാസ്തവത്തില്‍, കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കമ്മി അണലികളുടെ എടുപ്പുകളെ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ന്യൂക്ലിയര്‍ ബ്രീഫ് കേസ് ഉള്ളത് കേന്ദ്ര സംഘി നേതൃത്വത്തിന്റെ കയ്യിലാണ്.

സി കെ ചന്ദ്രപ്പൻ ,

പക്ഷേ അവര്‍ ആ ന്യൂക്ലിയര്‍ ബട്ടണ്‍ അമര്‍ത്തില്ല.കേന്ദ്ര സംഘി നേതൃത്വവും കേരളത്തിലെ കമ്മി നേതൃത്വവും തമ്മിലുള്ളത് കുടിലരക്തം കുടില രക്തത്തെ തിരിച്ചറിഞ്ഞ് ഉണ്ടായിട്ടുള്ള ഒരു സവിശേഷ ഗാഢ വ്യാപാരബന്ധമാണ്. അവര്‍ക്ക് ആരിഫ് മുഹമ്മദ് ഖാനോടുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി പ്രിയം പിണറായിയോടുണ്ട്. ആരിഫ് മുഹമ്മദ്ഖാനെ കമ്മി ഘടനയ്ക്ക് ചില്ലറ ശല്യം ചെയ്തുകൊണ്ട് ഏറിയാല്‍ അടുത്ത സെപ്റ്റംബര്‍ വരെ അവര്‍ തുടരാന്‍ അനുവദിക്കും.

കെ എം ഷാജി,

ഒരുപാട് രാഷ്ട്രീയക്കളികള്‍ കളിച്ചിട്ടുള്ള ആള്‍ എന്ന നിലയ്ക്ക് തനിക്ക് ഒരു ിൗശമെിരല ്മഹൗല മാത്രമാണ് ഉള്ളത് എന്ന് അദ്ദേഹത്തിനും അറിയുമായിരിക്കും. പിണറായിയുടെ ഏകഛത്രാധിപത്യത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചിട്ടുള്ള ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാര്‍ കേരളത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ: ഒരു വിഎസ് അച്യുതാനന്ദന്‍, ഒരു ടി.ജെ. ചന്ദ്രചൂഢന്‍, ഒരു സി. കെ.ചന്ദ്രപ്പന്‍, ഒരു കെ എം ഷാജി, ഒരു പി.ടി. തോമസ്,

പി ടി തോമസ്

ഒരു കുഴല്‍നാടന്‍. അക്കൂട്ടത്തില്‍ ഒരാളാകാം എന്നല്ലാതെ പിണറായിസ്റ്റ് ഘടനയെ തൊടാന്‍ ആരിഫ് മുഹമ്മദ് ഖാനാവില്ല. അത് സംഭവിക്കണമെങ്കില്‍ മിക്ക കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും പതനത്തിന് കാരണമായി തീര്‍ന്ന സാര്‍വത്രികമായ സാമ്പത്തിക തകര്‍ച്ച തന്നെ ഉണ്ടാവണം. അതിനുള്ള സാഹചര്യം ഉണ്ടെങ്കിലും അത് ഒഴിവാക്കാന്‍ അപ്പോഴും കൈത്താങ്ങുമായി കേന്ദ്രപരിവാര്‍ വരുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.