കൊല്ലം: പിതാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മൂന്നാംകുറ്റിയിലാണ് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. മങ്ങാട് സ്വദേശി രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയോടെ മൂന്നാം കുറ്റിയിലെ രവീന്ദ്രന്റെ സിറ്റി മാക്‌സ് കളക്ഷന്‍സ് എന്ന ഫാന്‍സി കടയില്‍ വച്ചായിരുന്നു സംഭവം. ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലി രവീന്ദ്രനും അഖിലും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മകന്റെ അടിയേറ്റ രവീന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയാണ് സംഭവം അടുത്തുള്ള കടകളില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി അഖിലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.