അവധിക്കാലം നന്മയുടെ പൂക്കാലം; ഇഖ്റഅ’ Moral School ഏപ്രില്‍ 28 മുതല്‍ മെയ് രണ്ടുവരെ

Kannur

തളിപ്പറമ്പ: വിദ്യാർത്ഥികളുടെ ഒഴിവു സമയം ഫലപ്രദമായി പ്രയോജനപ്പെടുത്താനും, മത-ധാർമിക പഠനത്തിന് പരമാവധി അവസരം ഒരുക്കാനും ഈ അവധികാലത്ത് ഇഖ്റ മോറല്‍ സ്കൂള്‍ അവസരമൊരുക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി, ഡിഗ്രി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കായാണ് അവധിക്കാല മോറല്‍ സ്കൂള്‍ സംഘടിപ്പിക്കുന്നത്. തളിപ്പറമ്പ മസ്ജിദ് തൌഹീദ് മദ്റസയില്‍ രാവിലെ ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണിവരെയാണ് ക്ലാസ്.

ഇസ്ലാമിക വിശ്വാസം, കർമാനുഷ്ഠാനങ്ങൾ, ധാർമിക ബോധവൽക്കരണം, വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ്, ഇസ്ലാമിക മര്യാദകൾ, ഖുർആൻ ഹദീസ് പഠനം, സോഷ്യൽ മീഡിയ – സാധ്യതകളും ദുരുപയോഗങ്ങളും എന്നീ വിഷയങ്ങളിൽ പരിചയസമ്പന്നരായ ഫാക്കൽറ്റികൾ പഠന ക്ലാസുകൾ നയിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് നേരിട്ടോ 9746004567, 9747556886 നമ്പറുകളില്‍ ബന്ധപ്പെട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം.