കൊല്ലം: പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കള പറിക്കുന്നതിനിടെ മഴ പെയ്തപ്പോള്‍ ഇരുവരും പുരയിടത്തില്‍ ഒരു വശത്തേക്ക് കയറി നിന്നു. ഈ സമയം ശക്തമായ ഇടിമിന്നലേല്‍ക്കുകയും ഇരുവരും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഇരുവരെയും ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.