കൊച്ചി: അധികാരത്തിനു വേണ്ടി അഴകുള്ള ആരെ കണ്ടാലും അപ്പാ എന്ന് വിളിക്കുന്നവനാണ് നിതിഷ് കുമാറെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ പരിഹസിച്ചു. ഇത്തരം പ്രവണതകള്‍ക്കെതിരെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ വഞ്ചകര്‍ പൊയ്മുഖമണിഞ്ഞു ബീഹാറില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും നിറഞ്ഞാടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
