TNIT സൗത്ത് ഇന്ത്യൻ മീഡിയ അവാർഡ്

Eranakulam

ബംഗ്ലൂർ ആസ്ഥാനമായ മീഡിയ പ്ലാറ്റ്ഫോമാണ്
“ദി ന്യൂ ഇന്ത്യൻ ടൈംസ്”.
ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങൾക്ക് കഴിഞ്ഞ ഏഴ് വർഷങ്ങളായി TNIT മീഡിയ അവാർഡ്‌സ് നൽകി വരുന്നു.

2024 മുതൽ സൗത്ത് ഇന്ത്യൻ ന്യൂസ് ചാനലുകളെയും ഉൾപെടുത്തി വളരെ വിപുലമായാണ് “സൗത്തിൻഡ്യൻ അവാർഡ്സ്” സംഘടിപ്പിക്കുന്നത്.

TNIT, സിഈഓ ആയ രഘു ഭട്ട് ആണ് ഓരോ വർഷവും വിജയകരമായി മീഡിയ അവാർഡുകൾക്ക് നേതൃത്വം വഹിക്കുന്നത്.

മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമുള്ള ആദരവിനും, അംഗീകാരത്തിനും വേണ്ടി 2018 ലാണ് ഈ പുരസ്കാരങ്ങൾ ആരംഭിച്ചത്.

ഈ വർഷത്തെ അവാർഡുകൾ
ആങ്കർ റിപ്പോർട്ടർ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോർട്സ്, മെട്രോ,ROK), ക്യാമറമാൻ, വോയ്സ് ഓവർ ആർട്ടിസ്റ്റ്, വീഡിയോ എഡിറ്റർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നൽകപെടുന്നു.

എട്ടാം വാർഷിക ചടങ്ങിൻ്റെ ഭാഗമായി 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.

ദേശീയ തലത്തിലെ ബാസ്കറ്റ്ബോൾ, നെറ്റ്‌ബോൾ താരവും പ്രശസ്ത ചലച്ചിത്ര നടിയും, വനിത ശാക്തീ കരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രാചി തേഹ്‌ലാൻ ഫൗണ്ടേഷൻ സ്ഥാപകയുമായ പ്രാചി തേഹ്‌ലാനും കൊച്ചിയിൽ നടന്ന മാധ്യമ ചടങ്ങിൽ പങ്കെടുത്തു.

TNIT ടീം സിഇഒ- രഘു ഭട്ട്,
എം.ഡി- സുഗുണ രഘു,
എഡിറ്റർ- മീര,
മേൽനോട്ടം, ചുമതല- ഡോ. മധുകാന്തി & ഡോർ അരസു, ഡിജിറ്റൽ മാർക്കറ്റിംഗ്- ഖുഷി തുടങ്ങിയ
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവർത്തകർ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്‌ധ സമിതിയാണ് മികച്ച മാധ്യമ പ്രവർത്തകരെ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പ്രകാശ് മേനോൻ ആണ് കേരളത്തിനെ പ്രതിനിധീകരിക്കുന്ന ജൂറി അംഗം.

സൗത്ത് ഇന്ത്യയിൽ ഇങ്ങനെ വിവിധ വിഭാഗത്തിലേക്ക് അവാർഡ് നൽകുമ്പോൾ പുതിയ പ്രതിഭകളെ മീഡിയ രംഗത്തിലേക്ക് സംഭാവന ചെയ്യാൻ കഴിയുമെന്ന് രഘുഭട്ട് പറയുന്നു.