ഫലപ്രദമായ ആശയ വിനിമയം ചികിത്സാ സംവിധാനത്തെ ശക്തിപ്പെടുത്തും: ഐ എം എ കമ്മ്യൂണിക്കേഷന്‍ ശില്പശാല

Kannur

കണ്ണൂര്‍: ആരോഗ്യ സംവിധാനങ്ങളില്‍ ഇടപെടുന്നവര്‍ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം ചികിത്സാ സംവിധാനത്തെ ഗുണമേന്മയുള്ളതും ഫലപ്രദവുമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)ദേശീയ പി പി എസ് കണ്‍വീനര്‍ ഡോ. ശ്രീകുമാര്‍ വാസുദേവന്‍ അഭിപ്രായപ്പെട്ടു. ഡോക്ടര്‍ രോഗി ബന്ധം വഷളാകാന്‍ ഉള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ആശയവിനിമയങ്ങളിലെ അപാകതകളാണ്. ഗുണകാംക്ഷയോടുള്ള രോഗി പരിചരണം ബന്ധങ്ങള്‍ സുദൃഢമാക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തന്നെ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുകള്‍ ഉള്‍പ്പെടുത്തുന്നത്, ഏറെ ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.

ഐ എം എ യുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ തന്നെ ഡോക്ടര്‍മാര്‍ക്കായി ആശയവിനിമയത്തിനുള്ള പ്രത്യേക ശില്പശാലകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ഐഎംഎ ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്. ഐ എം എ പ്രസിഡണ്ട് ഡോ നിര്‍മല്‍ രാജ് അധ്യക്ഷനായിരുന്നു.

സെക്രട്ടറി ഡോ ആശിഷ് ബെന്‍സ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ സുല്‍ഫിക്കര്‍ അലി, ഡോ വി സുരേഷ്, ഡോ രാജ്‌മോഹന്‍, ഡോ ലത രാജീവന്‍, ഡോ സംഗീത നായനാര്‍ ഡോ പി കെ ഗംഗാധരന്‍, ഡോ ബാലകൃഷ്ണ പൊതുവാള്‍, ഡോ എം സി ജയറാം ഡോ മുസ്താഖ്, ഡോ ഹരിനാഥ് സാഗര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു