ഇടുക്കി: യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
ഇന്ന് വൈകീട്ടാണ് സംഭവം. ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.