കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഫെബ്രുവരി 21, 22 തിയ്യതികളില്‍ അവാര്‍ഡ് സമര്‍പ്പണമവും സാംസ്കാരിക വിനിമയ കലോല്‍സവവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21-ന് വൈകുന്നേരം 5.30-ന് നടക്കുന്ന അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തില്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്സ്ലര് ഡോ. എം.കെ. ജയരാജ്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ വൈസ് ചാന്സ്ലര് ഡോ. എല്‍. സുഷമ എന്നിവര്‍ അവാര്‍ഡുകള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും. മാപ്പിളകലാ അക്കാദമിയുടെ പരമോന്നത പുരസ്കാരം മഹാകവി മോയിന്‍കുട്ടി വൈദ്യര് അവാര്‍ഡ് മരണാനന്തര ബഹുമതിയായി വിളയില്‍ ഫസീലക്കുവേണ്ടി മകള്‍ ഫാഹിമ ഏറ്റുവാങ്ങും.
ഇ.കെ.എം. പന്നൂര് (മാപ്പിളപ്പാട്ട് രചന), പുലാമന്തോള്‍ അബൂബക്കര്‍ (മാപ്പിളപ്പാട്ട് ആലാപനം), ആദം നെടിയനാട് (ഒപ്പന), ബീരാന് കോയ ഗുരുക്കള്‍ (കോല്‍ക്കളി), കുഞ്ഞിസീതിക്കോയ തങ്ങള്‍ (ഇതര മാപ്പിള കലകള്‍), തൃക്കുളം കൃഷ്ണന്‍കുട്ടി (സ്പെഷല്‍ ജൂറി അവാര്‍ഡ്) എന്നിവരാണ് മറ്റു അവാര്‍ഡ് ജേതാക്കള്‍.
അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം മരണമടഞ്ഞ ആദം നെടിയനാടിനുവേണ്ടി സഹോദര പുത്രന് ഷാജി അവാര്‍ഡ് സ്വീകരിക്കും. മറ്റു അവാര്‍ഡ് ജേതാക്കള്‍ വേദിയിലെത്തി അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അഡ്വ. പി.കെ. ഖലീമുദ്ദീന്, ഡോ. ഷംഷാദ് ഹുസൈന് കെ.ടി., വി. നിഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് ആദിവാസി ക്ഷേമ സമിതി ജില്ലാ കലാസംഘം അവതരിപ്പിക്കുന്ന ”തുടി” എന്ന ആദിവാസി ഗോത്ര കലാസന്ധ്യയില്‍ കാടിന്റെ മക്കള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ആദിവാസി ഗോത്ര കലാസന്ധ്യ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്റാബി മുഖ്യാതിഥിയാകും. ആദിവാസി ക്ഷേമനിധി ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. ഷാനവാസ് ആമുഖപ്രഭാഷണം നടത്തും.
ഫെബ്രുവരി 22-ന് വ്യാഴാഴ്ച വൈകുന്നേരം 5.30-ന് നടക്കുന്ന ”ലക്ഷദ്വീപ് കലാസന്ധ്യ”യില്‍ കടമത്ത് ദ്വീപിലെ രാജീവ്ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ്, സ്പോര്‍ട്സ് & റിക്രിയേഷന്‍ ക്ലബ്ബ് കലാസംഘം കോല്‍ക്കളി, പരിചകളി, ആട്ടം ഡാന്‍സ്, ഒപ്പനപ്പാട്ട്, ഡോലിപ്പാട്ട്, ഉലക്കമുട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. ലക്ഷദ്വീപ് കലാസന്ധ്യ ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് സെക്രട്ടറി എ.കെ. നിഹ്മത്തുള്ള, പുലിക്കോട്ടില്‍ ഹൈദരാലി, പി. അബ്ദുറഹിമാന്, രാഘവന് മാടമ്പത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഫെബ്രുവരി 21-ന് 2 മണിക്ക് രാമു കാര്യാട്ട് സംവിധാനം ചെയ്ത ”നെല്ല്” ഫെബ്രുവരി 22-ന് 2 മണിക്ക് സച്ചു സംവിധാനം ചെയ്ത ”അനാര്‍ക്കലി” എന്നീ സിനിമകള്‍ അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.