മാപ്പിള കലകള്‍ക്ക് ഡിപ്ലോമ കോഴ്‌സുകളൊരുക്കി വൈദ്യര്‍ അക്കാഡമി

Malappuram

കൊണ്ടോട്ടി: മാപ്പിള കലകളില്‍ ഡിപ്ലോമ കോഴ്‌സുകളൊരുക്കി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാഡമി. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തേയും ഒപ്പന, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട് തുടങ്ങിയ കലകള്‍ക്ക് ഒരുവര്‍ഷത്തേയും കോഴ്‌സുകളാണ് ഒരുക്കിയിട്ടുള്ളത്.

കൊണ്ടോട്ടി, നാദാപുരം എന്നിവിടങ്ങളിലുള്ള അക്കാഡമിയുടെ സ്വന്തം കേന്ദ്രങ്ങളിലും കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലുള്ള അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും കോഴ്‌സിന് ചേരാനുള്ള സൗകര്യമുണ്ട്.

ജോലിക്ക് പോകുന്നവര്‍ക്കും പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പഠന സമയം ക്രമീകരിച്ചിട്ടുള്ളത്. കോഴ്‌സിന് ചേരാന്‍ താത്പര്യമുള്ളവവര്‍ക്ക് 04832711432, 7902711432 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.