മുസ്ലിം സംഘടനകൾ സഹകരണത്തിന്‍റെ മേഖലകൾ കണ്ടെത്തണം: കെ. എൻ.എം മർകസുദ്ദ അവ

Malappuram

മലപ്പുറം : മതേതര ഇന്ത്യയുടെ നിലനില്പിന്നെ തന്നെ ബാധിക്കുന്ന 2024-ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ നില്കെ സംഘടനാപരമായ വെല്ലുവിളികൾ അവസാനിപ്പിച്ച് പരസ്പര സഹകരണത്തിൻ്റെ പാതയിലേക്ക് വരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
സംഘ് പരിവാർ ഫാസിസത്തിനെതിരിൽ മതേതര ചേരിയെ ശക്തി പ്പെടുത്താൻ ബാധ്യതപ്പെട്ട മുസ്ലിം സംഘടനകൾ ആശയ പരമായ സംവാദങ്ങൾക്കപ്പുറം സംഘടനാ പരമായ പോർവിളികൾ നടത്തുന്നത് ഒട്ടും ആശാസ്യമല്ല.

ആദർശപരമായ വൈജാത്യങ്ങൾ നിലനില്കെ തന്നെ മുസ്ലിം ഉമ്മത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ കൂട്ടായ്മക്ക് അവസരമൊരുക്കിയ കരിപ്പൂർ മുജാഹിദ് സമ്മേളനത്തെ സംഘടനാ സ്ക്യചിതത്വത്തിൻ്റെ മറവിൽ അപഹസിക്കുന്നത് നീതീകരിക്കാവതല്ല.

സമൂഹത്തിൻ്റെയും സമൃദായത്തിൻ്റെയും പൊതു പ്രശ്നങ്ങളിൽ യോജിപ്പിൻ്റെ മേഖലകണ്ടെത്താൻ മുസ്ലിം സംഘടനാ നേതൃത്വങ്ങൾ ഇനിയെങ്കിലും പ്രബുദ്ധമാവണം.

കരിപ്പൂർ മുജാഹിദ് സമ്മേളനം ചരിത്ര വിജയമാക്കുന്നതിൽ പങ്കുവഹിച്ച പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനും സമ്മേളനം ആവിഷകരിച്ച പ്രവർത്തന പദ്ധതികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിൽ പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് സംഗമങ്ങൾ സംഘടിപ്പിച്ചു.

പ്രയാണത്തിൻ്റെ ജില്ല തല ഉദ്ഘാടനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി തെക്കുംപുറം മസ്ജിദിൽ നടന്ന വണ്ടൂർ മണ്ഡലം പോസ്റ്റ് കോൺ മീറ്റിൽ നിർവ്വഹിച്ചു.അബ്ദുസലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ടി.ഫിറോസ്, അബ്ദുൽ കരീം വല്ലാഞ്ചിറ പ്രസംഗിച്ചു.

വിവിധ സംഗമങ്ങളിലെ സംസ്ഥാന പ്രതിനിധികളായി കെണ്ടോട്ടി മണ്ഡലം കൊളത്തൂർ സംഘാടക സമിതി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ബി.പി.എ ഗഫൂർ, മഞ്ചേരി-ജെ ആൻ്റ് ജെ കോൺഫറൻസ് ഹാൾ ചോലക്കലിൽ ജില്ല പ്രസിഡൻ്റ് ഡോ യു.പി യഹ് യാഖാൻ മദനി, എടവണ്ണ- ഇസ്ലാഹി സെൻറർ എടവണ്ണയിൽ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി,മലപ്പുറം-ഇസ്ലാഹി സെൻ്റർ കീഴ് മുറി മെറയൂരിൽ സംസ്ഥാന സമിതി അംഗം എ.നൂറുദ്ദീൻ,അരീക്കോട്- സുല്ലമുസ്സലാം ഐ .ടി .സി യിൽ സംസ്ഥാന വൈസ് പ്രസിണ്ടൻ്റ് കെ.പി അബ്ദുറഹിമാൻ സുല്ലമി,നിലമ്പൂർ- യുണിറ്റി സെൻ്റർ ചന്തക്കുന്നിൽ കെ.അബ്ദുൽ റഷീദ് ഉഗ്രപ്പുരം, വാഴക്കാട് – ദാറുസ്സലാം മദ്രസ്സയിൽ ശാക്കിർ ബാബു കുനിയിൽ, കീഴുപറമ്പ് കുനിയിൽ ന്യു ബസാർ മദ്രസ്സയിൽ എം.കെ മുസ്സ ആമയൂർ,തിരൂർ ജില്ലാ മുജാഹിദ് ഓഫിസിൽ ഫൈസൽ നന്മണ്ട, കോട്ടക്കൽ മദ്റസത്തുൽ ഹുദാ കുഴിപ്പുറത്ത് എം.ടി മനാഫ്, ചങ്ങരംകുളം മദ്റസത്തുൽ ഇസ്ലാഹിയ ചങ്ങരംകുളത്ത് മൂസ്സക്കുട്ടി മദനി,കാലിക്കറ്റ് യൂണിവേഴ്സിറ്റി ചേളാരി മുസ്ലീം ലീഗ് ഓഫിസിൽ സി.മമ്മു, പുത്തനത്താണി മിക്സ് ഓഡിറ്റേറിയത്തിൽ സുഹൈൽ സാബിർ, പൊന്നാനി മസ്ജിദുൽ മുജാഹിദീൻ കോൺഫറൻസ് ഹാൾ സോ: സി.മുഹമ്മദ് അൻസാരി, തിരൂരങ്ങാടി ക്യൂ.ആർ.എഫ് പതിനാറുങ്ങൽ ആബിദ് മദനി, താനൂർ പുത്തൻ തെരുസലഫി മസ്ജിദിൽ സി.മമ്മുക്കാട്ടക്കൽ, വളാഞ്ചേരി ട്രേസ് അക്കാഡമി യിൽ അബ്ദുൽ നാസിർ രണ്ടത്താണി, തൃത്താല കുമരനല്ലൂർ സെൻ്ററിൽ മജീദ് കണ്ണാടൻ എന്നിവർ ഉദ്ഘാടനം ചെയ്തു.