വണ്ടൂര്‍: മാട്ടുമ്മല്‍ ഷാക്കിറയേയും കൂട്ടാളികളേയും മയക്കുമരുന്നുമായി പിടികൂടി. പതിമൂന്നര ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. താമരശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33) എന്നവരാണ് തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28)യോടൊപ്പം പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
താമരശ്ശേരിയില്‍നിന്ന് നിലമ്പൂരിലേക്ക് ചില്ലറ വില്‍പനക്കാരിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണിത്. ഇവരില്‍നിന്ന് 265.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചത്.