നേതി ചലച്ചിത്ര മേള നാളെയും മറ്റന്നാളും കല്പറ്റ എന്‍ എം ഡി സി ഹാളില്‍

Wayanad

കല്പറ്റ: നേതി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട്, ഒന്‍പത് തിയ്യതികളില്‍ ചലച്ചിത്ര മേള നടത്തും. കല്പറ്റ എന്‍ എം ഡി സി ഹാളില്‍ വൈകുന്നേരം 5.30 മുതലാണ് പ്രദര്‍ശനം നടക്കുക. അന്താരാഷ്ട്ര പ്രസക്തി നേടിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. Where The Friends House, Lingui-The Scared Bonds, Chouranga, Ko To Tomorrow Peva-Who’s Singing Over There എന്നീ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സിനിമ പ്രേമികള്‍ക്ക് നവ്യാനുഭവം പകരുന്ന പ്രദര്‍ശനം തികച്ചും സൗജന്യമായിരിക്കുമെന്നും ദിവസം രണ്ട് സിനിമകൾ വീതം പ്രദർശിപ്പിക്കുമെന്നും നേതി ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.