ആയഞ്ചേരി : ലോക വനിതാ ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രൻ കൈമാറി. ലോകത്തിലെ സ്ത്രീകൾ സമസ്ത മേഖലകളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്നത് അഭിനന്ദനാർഹമാണ്. നല്ലൊരു നാടിനെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾ വഹികുന്ന പങ്ക് ഏറ്റവും മഹത്തരമാണെന്നും മെമ്പർ പറഞ്ഞു. വികസന സമിതി കൺവീനൽ അക്കരോൽ അബ്ദുള്ള, എള്ളോടി പ്രകാശൻ, മേറ്റ് മാരായ മോളി പട്ടേരിക്കുനി, ഷിംന കുന്നിൽ,രഷില എള്ളോടി, ദീപ്ന പുത്തൻ പുയിൽ,ദീപ തിയ്യർകുന്നത്ത് തുടങ്ങിയവരോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും സംബന്ധിച്ചു.
