പാലക്കാട്: ചൂടിന്റെ കാഠിന്യം കൂടിവരവെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തെങ്കര സ്വദേശിനി സരോജിനി(56), മണ്ണാര്‍ക്കാട് സ്വദേശി ആര് ശബരീഷ് എന്നിവരാണ് ഇന്ന് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്. സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം.
രാവിലെയാണ് മണ്ണാര്‍ക്കാട് സ്വദേശി ആര് ശബരീഷാണ് കുഴഞ്ഞ് വീണ് മരിച്ചത്. കൂട്ടുകാര്‍ക്ക് ഒപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ 56കാരിയും കുഴഞ്ഞു വീണ് മരിച്ചത്.