കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Kottayam

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റ മകനുമായ ലിജു ബിജു (10) ആണ് മരിച്ചത്. കിണറ്റിലേക്ക് വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണതാണ് മരണ കാരണം. കുട്ടി കിണറ്റില്‍ വീണ ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.