മലബാർ ചേംബർഫാമിലി മീറ്റ് സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : മലബാർ ചേംബർ ഓഫ് കോമേഴ്സ് ഫാമിലി മീറ്റ് – 2024 സംഘടിപ്പിച്ചു.
മാനുവൽ സൺസിൽ നടന്ന ഫാമിലി മീറ്റിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയായിരുന്നു. ചേംബർ പ്രസിഡൻ്റ്റ് എം. മെഹ്ബൂബ് , വൈസ് പ്രസിഡൻ്റ്റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി കെ. അരുൺ കുമാർ, കൺവീനർ നയൻ ജെ. ഷാ എന്നിവർ പ്രസംഗിച്ചു. മ്യൂസിക്കൽ ഇവൻ്റ്, റാഫിൾ ഡ്രോ എന്നിവയും ഉണ്ടായിരുന്നു.