കോഴിക്കോട്: മലബാർ മേഖലയിൽ എസ്എസ്എൽസി/പ്ലസ് ടു കഴിഞ്ഞവർക്ക് തുടർ പഠനത്തിനുള്ള സൗകര്യം സർക്കാർ മേഖലയിൽ ഏർപ്പെടുത്തുക മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കുക മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ മുന്നിൽ പ്രതിഷേധ ധർണയും മാർച്ചും നടത്തി.
പ്രതിഷേധ ധർണ്ണ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:ടി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി.ഖാലിദ് മാസ്റ്റർ നാദാപുരം,പി.ടി.കദീജ ടീച്ചർ പയ്യോളി,ടി.എം.സത്യജിത്ത് പണിക്കർ, എം.വിനയൻ, ജുനേഷ് കണ്ണാടിക്കൽ, രഞ്ജിത്ത് കോവൂർ, എം.വൈശാഖ്, എം.കെ.കുഞ്ഞാവ, റഫീഖ് പൂക്കാട് എന്നിവർ സംസാരിച്ചു.