കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി സി ഹുസൈന്‍ ഹാജി നിര്യാതനായി

Kozhikode

കൊടുവള്ളി: കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി.സി. ഹുസൈന്‍ ഹാജി (93) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും മഞ്ഞപ്പിത്ത രോഗത്തിന്റെ ഒറ്റമൂലി ചികിത്സകനുമാ യിരുന്നു. മദ്‌റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ സലാം (റിട്ട.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍), അബ്ദുല്‍ സത്താര്‍, ഹബീബ് റഹ്മാന്‍, ഫാത്തിമ, ജമീല (റിട്ട. അധ്യാപിക), സഫിയ്യ, സൗദ, ജുമൈല, നസീല.

മരുമക്കള്‍: സിയാവുദ്ധീന്‍, അബൂബക്കര്‍, ശരീഫ് കൂളിമാട്, വി.സി. മുസ്തഫ, നജ്മുദ്ധീന്‍ (പൊറ്റശ്ലേരി) റസീന, തസ്‌നീം ഫാത്തിമ, സഹല. സഹോദരങ്ങള്‍: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ. മയ്യിത്ത് നമസ്‌കാരം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4.45 ന് ചുള്ളിയാട് ജുമാ മസ്ജിദില്‍.