പരിചയ സമ്പന്നർക്കൊപ്പം പുതുമുഖങ്ങളോടെ ഫോക്കസിനു പുതു നേതൃത്വം

Uncategorized

അബുദാബി: 2024-2026 കാലയളവിലേക്കുള്ള യു എ ഇ ഫോക്കസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ റീജിയണുകളിൽ നിന്നുള്ള സെൻട്രൽ കൌൺസിൽ പ്രതിനിധികൾ പങ്കെടുത്ത പ്രോഗ്രാമിൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും പത്തംഗ കോർ കമ്മിറ്റിയെ പാനൽ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

നസീൽ എ കെ അബുദാബി (സി.ഇ.ഒ), മുഹമ്മദ്‌ സാദിഖ് (ഡെപ്യൂട്ടി സി.ഇ. ഒ), നബീൽ മഹ്ബൂബ് (സി.ഒ.ഒ.), സാദിഖ് ഷാഹുൽ (സി.എഫ്.ഒ), ഹിഷാം സിയാദ് (അഡ്മിൻ മാനേജർ), നിഷാദ് പുൽപ്പാടൻ (ഹ്യൂമൻ റിസോഴ്സ് മാനേജർ), ജാഫർ അലി (സോഷ്യൽ വെൽഫയർ മാനേജർ), സാജിദ് മുഹമ്മദ്‌ (ഇവന്റ് മാനേജർ),, അദീബ് ഷരീഫ് (മാർക്കറ്റിങ് മാനേജർ), റിയാസ് വലിയകത്ത് (ക്വാളിറ്റി കണ്ട്രോൾ മാനേജർ), സക്കീർ ഹുസൈൻ (സി. സി. ഒ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

യു ഐ സി ട്രഷറർ അബ്ദുല്ല മദനി, നൗഷാദ് അബുദാബി, നാസർ അബുദാബി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സാദിഖ് ഷാർജ പ്രവർത്തന റിപ്പോർട്ടും സാജിദ് മുസഫ്ഫ ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

ദുബൈ ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ചു ഒക്ടോബർ 26 മുതൽ നവംബർ 24 വരെ ഫോക്കസ് ഫിറ്റ്നസ് ചലഞ്ച് 3.0 നടത്തുമെന്ന് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രവാസികളിലെ ആരോഗ്യം കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപെടുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/iXEVgVN4L1jRkpUd7

അബുദാബി ഇസ്‌ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ യു ഐ സി പ്രസിഡന്റ് അസൈനാർ അൻസാരി, സക്കീർ ഹുസ്സൈൻ ദുബൈ, നാസർ അബുദാബി എന്നിവർ പ്രസംഗിച്ചു. നസീൽ എ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അനീസ് എറിയാട് സ്വാഗതവും സാദിഖ് അൽ ഐൻ നന്ദിയും പറഞ്ഞു.