സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി ജാനകി

Uncategorized

സുനിത സുനില്‍

വനിതാ ദിനത്തോട് അനുബന്ധിച്ചു മോഡൽസ് ഓഫ് വെനീസ് എന്നാ ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ ജാനകി എന്ന കോൺസെപ്റ്റ് ഫോട്ടോഗ്രാഫി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു കോൺസെപ്റ്റ് ആളുകളിലേക്ക് എത്തിക്കാൻ ഒരു സിനിമയുടെയോ ഷോർട് ഫിലിമിന്റെയോ ഒന്നും ആവശ്യം ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കോൺസെപ്റ്റ് ഫോട്ടോഗ്രാഫിയിലൂടെ. ശ്രീജിത്ത്‌ ശ്രീ ആണ് ഈ ആശയത്തിന്റെ എഴുത്തുകാരനും സംവിധായകനും.

സനൂപ്, അനീറ്റ ദേവ്, പ്രകൃതി മരിയ, ബിന്ദു ആലുങ്കൽ, അലൻ സുരേഷ്, വിദ്യ ദിനേശ്, അമ്മുസ് വീണ, മിൽട്ടൺ മൈക്കിൾ, ബോണി പീറ്റർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റോസിലി സി സി യുടെ ചമയത്തിൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സിജോ ചാർളി ആണ്. ഒരു പെൺകുട്ടിയുടെ ജീവിതാനുഭവങ്ങളുടെ കഥ പറയുന്ന കോൺസെപ്റ്റ് ഫോട്ടോഗ്രാഫി നിമിഷ നേരം കൊണ്ടാണ് വൺ മില്യൺ വ്യൂസ് കഴിഞ്ഞത്. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ച ആയിരിക്കുകയാണ് ഇത്. മുൻപും ഇത്തരത്തിൽ ഉള്ള ഫോട്ടോഗ്രാഫി ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള ആളുകളാണ് ഇവർ.