വിദ്യാർത്ഥികളുടെ ക്രിയാശേഷി പ്രയോജനപ്പെടുത്തണം: എം.എസ്. എം ജില്ലാ നേതൃശില്പശാല

Kozhikode

കോഴിക്കോട്:വിദ്യാർത്ഥികളുടെ ക്രിയാശേഷി സമൂഹ നിർമ്മാണ പ്രക്രിയയിൽ പ്രയോജനപ്പെടുത്താൻ സാമൂഹിക സംഘടനകൾ ശ്രദ്ധ പുലർത്തണമെന്ന് മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് കോഴിക്കോട് സൗത്ത് ജില്ലാ സമിതി കൊളത്തറ റഹ്മാൻ ബസാറിൽ സംഘടിപ്പിച്ച നേതൃശില്പശാല അഭിപ്രായപ്പെട്ടു. കുടുംബ വേദികളിലും കലാലയങ്ങളിലും പുതു തലമുറക്ക് ധാർമ്മിക പാഠങ്ങൾ പകർന്ന് നൽകാനും ശ്രമങ്ങൾ ഉണ്ടാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് സംസ്ഥാന ജന: സെക്രട്ടറി ഫഹീം പുളിക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. എം.എസ്. എം ജില്ലാ പ്രസിഡണ്ട് സാജിദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ.ഇസ്മായീൽ കരിയാട്, ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ, നബീൽ പാലത്ത് , യഹ്‌യ മലോറം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

എംഎസ്എം ജില്ല ഭാരവാഹികളായ അൻഷിദ് പാലത്ത് , ഫഹീം മുഴിക്കൽ, ആസിഫ് കമാൽ, ബാസിൽ ശാദി, ടി. ബസ്മൽ, അഫീഫ് ഫാറൂഖി, നിജാസ് കമ്പിളിപറമ്പ് ,തൻവീർ അത്തോളി പ്രസംഗിച്ചു.