കോഴിക്കോട്: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിര്‍വ്വഹിക്കേണ്ട ബാദ്ധ്യതകള്‍ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങള്‍ തലമുറയെ അരാജകത്വത്തിലേക്കും തിന്മക ളുടെ നിസ്സാര വല്‍ക്കരണത്തിലേക്കും നയിക്കുകയാണെന്നും, ധാര്‍മിക പാഠങ്ങളെ പുച്ഛിച്ചവര്‍ പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്നും കോഴിക്കോട് ഹോട്ടല്‍ സ്പാനില്‍ സംഘടിപ്പിച്ച വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിംഗിനും ഉപയോഗിക്കുന്ന സമൂഹത്തിന്റെ പുരോഗമന’ കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിവെച്ചതെന്ന് സംഗമം വിലയിരുത്തി.
സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുവാനും സര്‍ക്കാര്‍ കര്‍ശന സമീപനം സ്വീകരിക്കണം.
ധാര്‍മിക സുരക്ഷയില്ലാത്ത കലാ-സാഹിത്യ മേഖലകളുടെ ദുരന്തഫലങ്ങള്‍ സമൂഹത്തിന് പാഠമാകണം. സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി നിലകൊള്ളു ന്ന സംഘങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കുന്ന മാഫിയകള്‍ക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു
ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന പണ്ഡിതന്മാര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മനുഷ്യന്റെ ആത്മീയ അന്വേ ഷണങ്ങളെ വഴി തിരിച്ച് വിടുന്ന സമീപനങ്ങളാണ് ചില പണ്ഡിതന്മാരും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മൗലികത എന്നിരിക്കെ വിശ്വാസ വൈകല്യങ്ങള്‍ പ്രചരിപ്പിക്കുന്ന പണ്ഡിതന്മാരുടെ നീക്കം അപലപനീയമാണ്.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമന്‍ സംസ്ഥാന പ്രസിഡണ്ട് സഹ്‌റ സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. വിസ്ഡം വിമന്‍ ജന: സെക്രട്ടറി ഡോ. റസീല, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി അസ്ഹര്‍ ചാലിശ്ശേരി, അബ്ദുല്‍ അഹദ് ചുങ്കത്തറ, അസ്മാബി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.