തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തിരൂർ ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. യൂണിറ്റ്, ഉപജില്ല , ജില്ലാ തലങ്ങളിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വാരാഘോഷത്തിൽ പരിസ്ഥിതി, അംഗത്വ കാമ്പയിൻ ,ആരോഗ്യ
ബോധവൽക്കരണം, സാമൂഹ്യ സേവന പദ്ധതികൾ, പ്രത്യേക അസംബ്ലി, വിഭവസമാഹരണം എന്നിവ നടന്നു വരുന്നു. നവംബർ 7 ന് ഫൗണ്ടേഷൻ ദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും പതാക ഉയർത്തൽ, പ്രതിജ്ഞ, പീസ് റാലി എന്നിവ നടക്കും.
ചേരുരാൽ സ്ക്കൂളിൽ നടന്ന ഡയമണ്ട് ജൂബിലി ആഘോഷം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. വിവിധ ക്യാമ്പുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റു കൾ വിതരണം ചെയ്തു. സ്കൗട്ട് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ ഡയമണ്ട് ജൂബിലി പദ്ധതികൾ അവതരിപ്പിച്ചു. സ്കൗട്ട്സ് ആൻ്റ്
ഗൈഡ്സ് അധ്യാപകരായ പി.വി. സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, വി. ആരിഫ ഹസ്റത്ത്, സി.കെ.ഫാത്തിമ ഷംനത്ത് എന്നിവർ സംസാരിച്ചു.