ഐ ജി എം എക്സിക്യുട്ടീവ് ക്യാമ്പും സൗഹൃദ ഇഫ്താർ സംഗമവും

Malappuram

തിരൂർ: ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് (ഐ ജി എം )തെക്കൻ കുറ്റൂർ മേഖല സമിതി ഇൻസ്പെയർ എന്ന പേരിൽ എക്സിക്യുട്ടീവ് ക്യാമ്പും സൗഹൃദ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഐ എസ് എം തിരൂർ മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ധീൻ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.വി. മിൻഹ ജലീൽ അധ്യക്ഷത വഹിച്ചു. പി. യാസിർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. ഹിബ പി ഹുസൈൻ, കെ. നാജിയ മുഹ്സിൻ , മിൻഹ അലി , പി. ഹുദ ,ആയിഷ തെസ്നി, അഫ്റ ഹുസൈൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.