എം.എസ്.എം റിലീജിയസ് സ്കൂൾ ആരംഭിച്ചു

Malappuram

കൊണ്ടോട്ടി: വേനലവധിക്ക് നന്മയുടെ നേർവഴി എന്ന ക്യാപെയിൻന്റെ ഭാഗമായി എം എസ് എം കൊണ്ടോട്ടി മണ്ഡലം സമിതി സംഘടിപ്പിക്കുന്ന സമ്മർ ഹട്ട് റിലീജിയസ് സ്കൂൾ ആരംഭിച്ചു. എം എസ് എം സംസ്ഥാന ക്യാമ്പസ്‌ വിംഗ് കൺവീനർ സിപി അബ്ദുസ്സമദ് ഉദ്ഘാടനം നിർവഹിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കൽ, നവാൽ ഫാറൂഖി തുടങ്ങിയവർ വിദ്യാർത്ഥികളോട് സംവദിച്ചു. കൊണ്ടോട്ടി മണ്ഡലം എം എസ് എം പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ഭാരവാഹികളായ ബിലാൽ സി എൻ,ബാഹിജ്, അർഷദ്പെരിയമ്പലം, സമീഹ്, ജസീൽ തുടങ്ങിയവർ സംബന്ധിച്ചു.പുളിക്കൽ ബീ ടി വി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന റിലീജിയസ് സ്കൂൾ മെയ്‌ അഞ്ചിന് അവസാനിക്കും.