തിരുവനന്തപുരം: കേരള സർവ്വകലാശാല M.Sc. ഇലക്ട്രോണിക്സ് പരീക്ഷയിൽ ഹംന. എൻ രണ്ടാം റാങ്കും ഹൗള ഫാത്തിമ നാലാം റാങ്കും കരസ്ഥമാക്കി. എല്ലാ വർഷവും കേരളസർവ്വകലാശാല പരീക്ഷയിൽ പതിനെട്ടോളം റാങ്കുകൾ നാഷണൽ കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കാറുണ്ട്.
റാങ്ക് ജേതാക്കളെ പ്രിൻസിപ്പാൾ ഡോ. എസ് എ. ഷാജഹാൻ, ഇലക്ട്രോണിക്സ് വകുപ്പുമേധവി സുധീർ. എ, അക്കാഡമിക് കോഓർഡിനേറ്റർ ഫാജിസ ബീവി, വൈസ് പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ എന്നിവർ അനുമോദിച്ചു.