സുഗതകുമാരി പുരസ്കാര സമർപ്പണം 20ന് തിങ്കളാഴ്ച 2 മണിക്ക്

Wayanad

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ ഹരിത വിദ്യാലയത്തിനുള്ള നാലാമത് സുഗതകുമാരി പുരസ്കാരം തിങ്കളാച്ച ഉച്ചക്ക് 2 മണിക്ക് ചെറുമാട് ജി.എൽ.പി.സ്കൂൾ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ കേരള ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോക്ടർ എന. അനിൽകുമാർ സമർപ്പിക്കും. നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ അദ്ധ്യക്ഷതവഹിക്കുന്ന പൊതുയോഗം അഡ്വ : കെ.ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്യും.

കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. കേഷ് അവാർഡും മെമെൻ്റോയും, സുഗതകുമാരിയുടെ പുസ്തകങ്ങളുമടങ്ങുന്നതാണ് പുരക്കാരം. സ്കൂൾ അങ്കണത്തിലെ ജൈവ വൈവിദ്ധ്യം നില നിർത്തി ഹരിതവൽക്കരിച്ചതിനും പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയതിനുമാണ് പുരസ്കാരം. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റിട്ട: ഹെഡ്മാസ്റ്റർ ആർ .രാജുവിനെ ചടങ്ങിൽ ആദരിക്കും.