കെ.എൻ.എം നവോത്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

Kozhikode

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം) സംസ്ഥാന സമിതി ഫെബ്രുവരി 22 ശനിയാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വെച്ച് ‘നവോത്ഥാനം പ്രവാചക മാതൃക’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി.പി അബ്ദുൽ ഹഖ്, വളപ്പിൽ അബ്ദുസ്സലാം, സി.കെ ഉമർ സുല്ലമി, ജുനൈദ് സലഫി എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി സി.മരക്കാരുട്ടി ചെയർമാനും, വളപ്പിൽ അബ്ദുസ്സലാം ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
വിവിധ വകുപ്പ് ചെയർമാൻ കൺവീനർമാരായി ഇ.കെ മുഹമ്മദലി, കെ.നാസർ(സ്റ്റേജ്&അക്കമടേഷൻ), എം.വി ഹാരിസ്, എം.എം റസാഖ്(ലൈറ്റ്&സൗണ്ട്‌സ്), സെല്ലു അത്തോളി, ജുനൈദ് സലഫി(പബ്ലിസിറ്റി), അഷ്‌റഫ് ബാബു, പി.ടി. കെ കോയ(ട്രാഫിക്), സുബൈർ മദനി, ശജീർഖാൻ(ട്രാഫിക്), മുസ്തഫ നുസ്റി, അസ്‌ലം എം.ജി നഗർ(മീഡിയ), വി.കെ ബാവ, അസ്‌ജദ് കടലുണ്ടി(റിഫ്രഷ്മെന്റ്) എന്നിവരെ തിരെഞ്ഞെടുത്തു.