കോഴിക്കോട് :മാനവ സമൂഹത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വിശുദ്ധ വേദ ഗ്രന്ഥമാണ് ക്വുർആനെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സിറ്റി മണ്ഡലം സംഘടിപ്പിച്ച റമദാൻ യുവപഥം അഭിപ്രായപ്പെട്ടു.
ചിന്തിക്കുവാനും, നന്മയിലധിഷ്ഠിതമായ ജീവിതം നയിക്കാനുമാണ് ക്വുർആൻ നൽകുന്ന അധ്യാപനങ്ങൾ. വിശ്വാസ വിമലീകരണം, സാമ്പത്തിക വിശുദ്ധിയും നേടിയെടുക്കാൻ സാധിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണ്.
തിന്മകൾക്കെതിരെ നിലക്കൊള്ളുവാനും, പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്നു എന്നതും വിശുദ്ധ ക്വുർആനിൻ്റെ സവിശേഷതയാണെന്നും റമദാൻ യുവപഥം അഭിപ്രായപ്പെട്ടു. കോർപറേഷൻ കൗൺസിലർ എസ് കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സിറ്റി മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള മുബാറക് അധ്യക്ഷത വഹിച്ചു. നജീബ് സലഫി ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം ട്രെഷറർ കെ വി മുഹമ്മദ് ഷുഹൈബ്, ജാസിം, സജ്ജാദ് എന്നിവർ പ്രസംഗിച്ചു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് സ്വാഗതവും ആബിദ് അഹമ്മദ് നന്ദിയും പറഞ്ഞു.