കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2021ലെ പുരസ്‌കാരം ദീപീക കോഴിക്കോട് ബ്യൂറോ ചീഫ് എം ജയതിലകന്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അടുത്തമാസം ഇടുക്കിയില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ പി സുധീര്‍ അറിയിച്ചു. അറബിക്കടലും കേരളത്തിലെ ജലാശയങ്ങളും പ്ലാസ്റ്റിക് മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥ തുറന്നുകാട്ടുന്ന ‘ജലാശയങ്ങള്‍ വിഴുങ്ങുന്ന ദുര്‍ഭൂതം’ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. കോഴിക്കോട് കുന്ദമംഗലം പിലാശേരി സ്വദേശിയാണ്. താമസം ബാലുശേരി തിരുവാഞ്ചേരിപ്പൊയിലില്‍. ഭാര്യ: ടി.കെ.ജിത. മകള്‍ അനാമിക തിലക് (ഫാറൂഖ് കോളജ് വിദ്യാര്‍ഥിനി).