കുണ്ടോട്ടി : കെ.എൻ.എം മർകസുദ്ദഅവയുടെ വിദ്യാഭ്യാസ ഗവേഷണവിഭാഗമായ കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (സി ഐ ഇ ആർ) ഉം വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻ്റും ( എം എസ് എം ) പുളിക്കൽ എബിലിറ്റി കാമ്പസിൽ സംഘടിപ്പിച്ച സംസ്ഥാന സർഗോത്സവിൽ 284പോയിൻ്റെ നേടി കോഴിക്കോട് സൗത്ത് ജില്ല ജേതാക്കളായി. 280പോയിൻ്റ് നേടി മലപ്പുറം ഈസ്റ്റും 268പോയിൻ്റ് നേടി മലപ്പുറം വെസ്റ്റ് ജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ,
ഹന ഹബീബ കണ്ണൂർ, ലിയാൻ അബ്ദുല്ല പാലക്കാട്, തമന്ന ഷാൻ വയനാട്,ഹംദി നൗഫൽ അരീക്കോട് , ജസ ഫാത്വിമ മലപ്പുറം,ഹിന തച്ചണ്ണ വ്യക്തികത ചാമ്പ്യൻമാരായി. പതിനാല് ജില്ലകളിൽ നിന്നായി കിഡ്സ്, ചിൽഡ്രൻസ് ‘ സബ് ജൂനിയർ ‘ജൂനിയർ, ടീൻസ് എന്നീ തലങ്ങളിൽ 68 ഇനങ്ങളിൽ നടന്ന മത്സരത്തിൽ ആയിരത്തി ഒരു നൂറ് പ്രതിഭകൾ മാറ്റുരച്ചു. സമാപന പൊതുസമ്മേളനത്തിൽ കെ. എൻ എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സിക്രട്ടറി എം അഹമദ് കുട്ടി മദനി ട്രോഫികൾ വിതരണം ചെയ്തു.
സി ഐ ഇ ആർ സംസ്ഥാന സിക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട അധ്യക്ഷത വഹിച്ചു. എം.എസ് എം സംസ്ഥാന ജനറൽ സിക്രട്ടറി ഫഹീം പുളിക്കൽ, പ്രസിഡണ്ട് ജസിൻ നജീബ്, ഹാമിദ് സ നീൻ ഇ ഒ, ‘സി.ഐ. ഇ ആർ കൺവീനർ ഹസൻ മദനി എ.ടി, ഇബ്രാഹിം പാലത്ത്, എം.ജി.എം സംസ്ഥാന സിക്രട്ടറി വി.സി മറിയ കുട്ടി സുല്ലമിയ, ഐജിഎം സംസ്ഥാന വൈസ് പ്രസിഡണ്ട് നദ നസ്റിൻ, ശാക്കിർ ‘ബാബു കുനിയിൽ, ഫാസിൽ ആലുക്കൽ, ബിലാൽ പുളിക്കൽ സംസാരിച്ചു.