കോഴിക്കോട്: സാമ്പത്തിക പരാധീനതകളെ മറികടക്കാൻ മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കി വരുമാനം കണ്ടെത്താനുള്ള സർക്കാർ നിലപാട് കേരളത്തിന്റെ കുടുംബ-സാമൂഹിക വ്യവസ്ഥകളെ താറുമാറാക്കി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു.

അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം മൂലമുള്ള അക്രമണങ്ങൾ സ്വസ്ഥതമായ സാമൂഹികാന്തരീക്ഷത്തെ തകർത്തു കൊണ്ടിരിക്കുകയാണെന്നും, മദ്യ നയത്തിൽ സർക്കാർ വീണ്ടു വിചാരത്തിന് തയ്യാറാകണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. കൗൺസിൽ മീറ്റ് ഐ. എസ്.എം സംസ്ഥാന സെക്രട്ടറി ബരീർ അസ്‌ലം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു.

അബ്ദുറസാഖ് കൊടുവള്ളി, ഹാഫിസ് റഹ്‌മാൻ മദനി, ഷബീർ കൊടിയത്തൂർ, യാസർ അറഫാത്ത്, ശമൽ മദനി, ഷിയാസ് മാസ്റ്റർ, അഫ്‌സൽ പട്ടേൽത്താഴം, ജുനൈസ് സ്വലാഹി, അബ്ദു റഊഫ്, അസ്‌ലം എം.ജി നഗർ, മുജീബ് പൊറ്റമ്മൽ, ശജീർ ഖാൻ വയ്യാനം, അബ്ദുൽ ഖാദർ നരിക്കുനി, ഷബീർ മായനാട് എന്നിവർ പ്രസംഗിച്ചു.