കോഴിക്കോട്: ലഹരിയെന്ന മഹാ വിപത്തിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണമെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ മീറ്റ് ആഹ്വാനം ചെയ്തു.
കെ.എൻ.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ബഷീർ പട്ടേൽത്താഴം റമദാൻ സന്ദേശം നൽകി. മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, , ടിടി ഇസ്മായിൽ (മുസ്‌ലിം ലീഗ്), അബ്ദുറഹിമാൻ (ഡി സി സി സെക്രട്ടറി), അബ്ദുൽ ലത്തീഫ് പാലക്കണ്ടി(എം ഇ എസ്), ബാലൻ (സി എം പി), നൂഹ് ചേളന്നൂർ (ജമാഅത്ത് ഇസ്ലാമി), കെ എം മൻസൂർ (എം എസ് എസ്), അബ്ദുസ്സലാം വളപ്പിൽ, ഷബീർ കൊടിയത്തൂർ, സി എം സുബൈർ മദനി, കെപി ലത്തീഫ് മാസ്റ്റർ, ഹാഫിസ് റഹ്മാൻ മദനി എന്നിവർ പ്രസംഗിച്ചു.
