ലഹരിക്കെതിരെയുള്ള കെ.എസ്.എസ്.പി.എ ഏകദിന ഉപവാസം ശനിയാഴ്ച

Kannur

കണ്ണുർ:കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിനു വൻ വെല്ലുവിളി ഉയർത്തി യിരിക്കുന്ന ലഹരി വിപത്തിനെതിരെ ബഹുജന മനസാക്ഷി ഉണർത്തുന്നതിന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (15 03 2025) സർവീസ് പെൻഷൻകാർ കലക്ട്രേറ്റ് പടിക്കൽ ഏകദിന ഉപവാസമനുഷ്ഠിക്കും. രാവിലെ 10. ന് ഡി. സി. സി. പ്രസിഡന്റ്‌ :മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കെ. പി. സി. സി. അംഗം ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. ഉപവാസ സമാപനം മുൻ എം.എൽ.എ പ്രൊഫ. എ. ഡി. മുസ്തഫ ഉദ്ഘാടനം ചെയ്യും.കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ്‌ എം. പി. വേലായുധൻ ലഹരിവിരുദ്ധ സന്ദേശം നൽകും.