തളിപ്പറമ്പ: അഭയം വുമൺസ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. മസ്ജിദു ത്തൗഹീദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആയിശ ടീച്ചർ ഏഴോം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് കുഞ്ഞാമിന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നബീല, നഗരസഭാ കൗൺസിലർ റഹ്‌മത്ത് ബഷീർ, മുബീന.കെ., നജ്മ ബാനു, ഷാമില റഷീദ്, സഫീദ തുടങ്ങിയവർ പ്രസംഗിച്ചു.
