അബൂദാബിയിലെ യു എ ഇ ഇലക്ട്രോണിക് സെയ്ഫ് സൊസൈറ്റി ചെയർമാൻ എഞ്ചിനിയർ ഡോ. അബ്ദുല്ലാഹ് മുഹമ്മദ് അൽ മിഹയാസുമായി ഡോ. ഹുസൈൻ മടവൂർ കൂടിക്കാഴ്ച നടത്തി

Kozhikode

അറേബ്യൻ വേൾഡ് റെക്കോർഡ്സിൻ്റെ അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ അബൂദാബിയിലെ യു എ ഇ ഇലക്ട്രോണിക് സെയ്ഫ് സൊസൈറ്റി ചെയർമാൻ എഞ്ചിനിയർ ഡോ. അബ്ദുല്ലാഹ് മുഹമ്മദ് അൽ മിഹയാസുമായി ഡോ. ഹുസൈൻ മടവൂർ കൂടിക്കാഴ്ച നടത്തി.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാരമ്പര്യ രീതിക്കപ്പുറത്തുള്ളതും ആധുനിക കാലത്തേക്ക് യോജിച്ചതുമായ പുതിയ കാഴ്ചപ്പാടുകളുണ്ടാവണമെന്ന് എഞ്ചിനിയർ മിഹയാസ് പറഞ്ഞു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ റിസോഴ്സ് ഡെവെലപ്മെൻ ഫൗണ്ടേഷൻ ( HRDF) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രപ്രദേശങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എഛ് ആർ ഡി എഫ് ചെയർമാൻ കൂടിയായ ഡോ. മടവൂർ വിശദീകരിച്ചതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.