ഗ്ലോബല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ആനിവേഴ്‌സറി കാര്‍ണിവല്‍ ഇഗ്‌നൈറ്റ് 2023 വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി

Kozhikode

കോഴിക്കോട്: ഗ്ലോബല്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ പന്തീരങ്കാവ്, ഇഗ്‌നൈറ്റ് 2023 എന്ന പേരില്‍ അരങ്ങേറിയ 12th Anniversary Celebration കാര്‍ണിവല്‍ വൈവിധ്യമാര്‍ന്ന food & fun സ്റ്റാളുകളും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളൂടെ തിളക്കമാര്‍ന്ന സാംസ്‌കാരിക പ്രകടനങ്ങളും കൊണ്ട് പ്രത്യേകം ശ്രദ്ധേയമായി മാറി. ഉദ്ഘാടന വേളയിലും തുടര്‍ന്നും വിവിധ മേഖലകളിലെ സാംസ്‌കാരിക നായകരും പൗരപ്രമുഖരും, രാഷ്ട്രീയ നേതാക്കളുമടക്കം നാനാതുറകളില്‍ നിന്നും ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തു പരിപാടി വര്‍ണ്ണാഭമാക്കി.

ഗ്ലോബല്‍ എജ്യുക്കേഷണല്‍ സൊല്യൂഷന്‍സ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് അന്‍സാരി. അല്‍ ഐന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഡോ: മുനീര്‍ അന്‍സാരി. അബുദാബി, ഗ്രാന്റ് ഹൈപര്‍ മാര്‍ക്കറ്റ് & ഫോക്കസ് മാള്‍ ഗ്രൂപ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ: അന്‍വര്‍ അമീന്‍. (റി ജെന്‍സി ഗ്രൂപ്പ് ദുബായ് ), കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേററ് മെമ്പറും, കുണ്ടോട്ടി ഗവര്‍മെന്റ് കോളേജ് പ്രൊഫസറുമായ ഡോ: ആബിദ ഫാറൂഖി , ഫാറൂഖ് ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സലിം, ഫോക്കസ് മാള്‍ CEO കെ.കെ.അബ്ദുസ്സലാംതുടങ്ങിയവരുടെ സാന്നിദ്ധ്യം സാംസ്‌ക്കാരിക സമ്മേളനത്തിന്റെ മാറ്റു കൂട്ടി. പരിപാടിയുടെ ആദരവ് ചടങ്ങ് പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും, ചന്ദ്രിക എഡിറ്ററുമായ കമാല്‍ വരദൂര്‍ ഉത്ഘാടനം ചെയ്തു. എം വി കുഞ്ഞാമു (എം വി കെ ഗ്രൂപ്പ് എം ഡി,) ഫൈസല്‍ എളേറ്റില്‍, മനോജ് കുമാര്‍, അഷ്‌റഫ് വളവന്നൂര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാര്‍ഷികാഘോഷം കാര്‍ണിവല്‍ രൂപത്തില്‍ നടത്തപ്പെടുന്ന ഏക സ്‌ക്കൂളാണ് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഗ്ലോബല്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ കോഴിക്കോട്. ഉയര്‍ന്ന വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും കുട്ടികളുടെ കലാപരിപാടികളും ആഘോഷരാവിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു.

ഗ്ലോബല്‍ എജ്യുക്കേഷനല്‍ സൊല്യൂഷന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഡോക്ടര്‍ മുനീര്‍ അന്‍സാരി ഡ.സ ചിചെസ്റ്റര്‍ യുനിവേഴ്‌സിറ്റിയില്‍ നിന്ന് ഈയിടെ ഡോക്ടറേറ്റ് കരസ്ഥമാക്കിയതില്‍ അഭിനന്ദനം അര്‍പ്പിച്ചു കൊണ്ട് മെമന്റോയും സൈറ്റേഷനും നല്‍കി അദ്ദേഹത്തെ ആദരിച്ചു.ഡോക്ടര്‍ ആബിദാ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടറേറ്റ് ലഭിച്ച മുനീര്‍ അന്‍സാരിയെ ഫോക്കസ് മാളിനു വേണ്ടി M .D. ഡോക്ടര്‍
അന്‍വര്‍ അമീന്‍ മെമന്റോ നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരികള്‍ കൃത്യത. കൊണ്ടും മെയ് വഴക്കം കൊണ്ടും അത്യാകര്‍ഷകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *