കൊണ്ടോട്ടി : “കാലം തേടുന്ന ഇസ്‌ലാഹ് ” കാമ്പയിൻ്റെ ഭാഗമായി കെ.എൻ. എം മർക്കസു ദഅവ കൊണ്ടോട്ടി മണ്ഡലം സമിതി ഇസ് ലാഹി സംഗമം നടത്തുന്നു. സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ 2019 ൽ തയ്യാറാക്കിയ ദുർമന്ത്രവാദ – ആഭിചാര ക്രിയകൾ തടയലും ഇല്ലാതാക്കലും ബിൽ ഉടൻ നിയമ സഭയിൽ അവതരിപ്പിച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടു ക്കൊണ്ട് നാളെ വൈകുന്നേരം 4 മണിക്ക് കരിപ്പൂർ വെളിച്ചം നഗരിയിലാണ് സംഗമം നടക്കുന്നത്.
കേരളത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളടക്കമുളള ക്രൂരകൃത്യങ്ങളുടെ മുഖ്യ കാരണം സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളാണ്. ഇതിനെതിരെ നിയമ നിർമ്മാണം നടത്താൻ സർക്കാർ ഇച്ചാശക്തി കാണിക്കണം.
സംഗമം ടി.വി. ഇബ്രാഹിം എം. എൽ. എ ഉദ്ഘാടനം ചെയ്യും. കെ.എൻ. എം മർക്കസു ദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി. ഉമർ സുല്ലമി , സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി , ട്രഷറർ കെ.എൽ. പി യൂസുഫ്, ഐ.എസ്. എം സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ സാദത്ത് , വെളിച്ചം ചെയർമാൻ അബ്ദുൽ കരീം സുല്ലമി ,എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം നജീബ് സംസ്ഥാന ജനറൽ സെക്രട്ടറി ഫഹിം പുളിക്കൽ , എം.ജി.എം സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവാറിയ്യ,സെക്രട്ടറി ആയിഷ ടീച്ചർ,ഐ.ജി. എം സംസ്ഥാന പ്രസിഡൻ്റ് കെ.പി. ജിദാ മനാൽ , സംസ്ഥാന സെക്രട്ടറി അസ്നാ നാസർ, പി.കെ. മോഹൻദാസ് ( സി.പി. ഐ ( എം ) റിയാസ് മുക്കോളി ( കോൺഗ്രസ്സ് ) , ഡോ. ഇസ്മാഈൽ കരിയാട് ,എൻ. എം. അബ്ദുൽ ജലീൽ , എം. ടി. മനാഫ് , ഡോ. യു.പി. യഹ് യാഖാൻ മദനി , പ്രൊഫ.അലി മദനി മൊറയൂർ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, റിഹാസ് പുലാമന്തോൾ, നൗഷാദ് കാക്കവയൽ ,ഫൈസൽ നൻമണ്ട , സി.ടി. ആയിശ ടീച്ചർ, അബ്ദുൽ അസീസ് മാസ്റ്റർ , ചുണ്ടക്കാടൻ മുഹമ്മദലി എന്നിവർ പങ്കെടുക്കും.