കോഴിക്കോട്: നാനൂറ്റി പത്ത് വർഷം പഴക്കമുള്ള പുരാതന വീടായ ചെറിയ പലാക്കിൽ മാളിയേക്കൽ (സി.പി.എം.) കുടുംബ സംഗമത്തോടനുബന്ധിച്ച ലോഗോ പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. തറവാട് മുറ്റത്ത് നടന്ന ചടങ്ങിൽ ചെറിയ കുട്ടികൾ ‘ഒരുവട്ടം കൂടി ‘ എന്ന് നാമകരണം ചെയ്ത ബാനർ ഗ്രൗണ്ടിലൂടെ കൊണ്ട് വന്ന് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ.ക്ക് കൈമാറുകയായിരുന്നു.

എം.എൽ.എ അഹമ്മദ് ദേവർ കൗൺസിലർ എസ്.കെ.അബൂബക്കറിന് നൽകി പ്രകാശനം ചെയ്തു. മാളിയേക്കൽ കുടുംബ സമിതി പ്രസിഡണ്ട് സി.പി.എം.സഈദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ.അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.
കെ. ഉസ്മാൻ കോയ, സി.പി.എം .റസിയ, സി.പി.എം.അബ്ദുൽ ലത്തീഫ്, ഇ.വി.ആഷിക്ക്, കെ.വി.ഷുഹൈബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി.എം സുധീർ സ്വാഗതവും സി.പി.എം. ഷിറിൻ നന്ദിയും പറഞ്ഞു .
ഇതൊടനുബന്ധിച്ച് നടന്ന വിവിധ മൽസരങ്ങൾക്ക് സി.പി.എം. ഇജാസ്, സി.പി.എം സാറ, മാസിദ ജാബി ,സി.പി.എം. സാദിഖ് എന്നിവർ നേതൃത്വം നൽകി.