ശുക്കൂർ കോണിക്കലിനെ ആരാമ്പ്രം ജനകീയ കൂട്ടായ്മ ആദരിച്ചു

Kozhikode

കുന്ദമംഗലം: അധ്യാപക ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന അധ്യാപക അവാർഡ് നിർണ്ണയ അഭിമുഖത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട എൻ. ഐ. ടി ചേനോത്ത് ഗവ: എൽ.പി സ്ക്കൂൾ പ്രധാനാധ്യാപകനും ആരാമ്പ്രം ഗവ: സ്ക്കൂൾ മുൻ അധ്യാപകനുമായ ശുക്കൂർ കോണിക്കലിനെ ആരാമ്പ്രം ജനകീയ കൂട്ടായ്മ ആദരിച്ചു. റിട്ടയേർഡ് അധ്യാപകരായ കെ. ഉസൈൻ കുട്ടി , കെ. ഉമ്മർ എന്നിവർ പൊന്നാട അണിയിക്കലും ഉപഹാരസമർപ്പണവും നടത്തി. ജനകീയ കൂട്ടായ്മ ഭാരവാഹികളായ എം.കെ ഷഫീഖ് , ലത്തീഫ് വാഴയിൽ , ജലീൽ കള്ളിക്കൂടത്തിൽ ,അൻവർ ചക്കാലക്കൽ , എ.കെ. ജാഫർ എന്നിവർ സംബന്ധിച്ചു.